Friday, July 5, 2013

world 10 biggest beer drinking countries

ലോകത്ത് ഏറ്റവുംഅധികം ബിയര്‍ ഉപയോഗിക്കുന്നവര്‍
world 10 biggest beer drinking countries

കേരളത്തില്‍ ഏറ്റവും അധികം മദ്യം വിറ്റ് പോകുന്നത് ചാലക്കുടിയിലാണ്. ഇന്ത്യയിലും കുറവല്ലാത്ത മദ്യപാനികള്‍ ഉണ്ട് .എന്നാല്‍ ലോകത്ത് ഏറ്റവും അധികം ബിയര്‍ ഉപയോഗിക്കുന്നത് ഏതൊക്കെ രാജ്യങ്ങളാണെന്ന് അറിയുക ഇനി പ്രയായസമല്ല. ഏറ്റവും അധികം ബിയര്‍ ഉപയോഗിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളാണ്. അതിശൈത്യത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായാണ് ബിയര്‍ ഉപയോഗിക്കുന്നത്.ലോകത്ത് വെള്ളവും ചായയും കഴിഞ്ഞാല്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന പാനീയം ബിയര്‍ ആണ്. ലോകത്ത് ബിയര്‍ കുടിയന്‍മാര്‍ കൂടുതല്‍ ഉള്ള പത്ത് രാജ്യങ്ങളെ കണ്ടെത്തി.എന്തായാലും ഇന്ത്യക്കാര്‍ക്ക് ബിയറിനോട് വലിയ താല്‍പ്പര്യം ഇല്ലാത്തത് കൊണ്ട് ആ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല. പാശ്ചാത്യ രാജ്യങ്ങളില്‍ ആണും പെണ്ണുമൊക്കെ ബിയര്‍ കുടിയന്‍മാരാണ്. ഒരു വര്‍ഷം ഇവരില്‍ ഒരാള്‍ കുടിച്ച് തീര്‍ക്കുന്ന ബിയറിന്റെ കണക്ക് കേട്ടാല്‍ ഞെട്ടിപ്പോകും. ചെക്ക് റിപ്പബ്ളിക്കിലാണ് ഏറ്റവും കൂടുതല്‍ ബിയര്‍ ഭ്രാന്തന്‍മാര്‍ ഉള്ളത്. ഒരു വര്‍ഷം ശരാശരി ഒരാള്‍ കുടിച്ച് തീര്‍ക്കുന്നത് 156.9 ലിറ്റര്‍ ബിയര്‍ ആണ്. രണ്ടാംസ്ഥനത്തുള്ള അയര്‍ ലണ്ടില്‍ 131 ലിറ്റര്‍ ബിയറാണ് ഒരു വര്‍ഷം കുടിച്ച് തീര്‍ക്കുന്നത്. ബിയറിനോടുള്ള പ്രേമം അധികമാണെങ്കിലും പട്ടികയില്‍ മൂന്നാംസ്ഥാനത്താണ് ജര്‍മ്മനി .115.8 ലിറ്റര്‍ ബിയറാണ് ഒരു ജര്‍മ്മനിക്കാരന്‍ ഒരു വര്‍ഷം കുടിയ്ക്കുന്നത്. നാലാം സ്ഥാനം ഓസ്ട്രേലിയ (109.9 ലിറ്റര്‍ ബിയര്‍) . തൊട്ടു പിന്നിലായി ഓസ്ട്രിയ 108. 3 ലിറ്ററാണ് ഒരാള്‍ ഒരു വര്‍ഷം കുടിച്ച് തീര്‍ക്കുന്ന ബിയറിന്റെ അളവ്. ആറാം സ്ഥാനത്ത് ബ്രിട്ടനാണ് 99 ലിറ്റര്‍. ഏഴാം സ്ഥാനത്ത് ബെല്‍ജിയം 93 ലിറ്റര്‍. എട്ടാംസ്ഥനത്ത് ഡെന്‍മാര്‍ക്ക് 89.9 ലിറ്റര്‍. ഒന്‍പതാം സ്ഥാനത്ത് ഫിന്‍ലാന്റ് 85 ലിറ്റര്‍. പത്താം സ്ഥാനത്തുള്ളത് ലക്‌സം ബര്‍ഗ് ആണ് ഇവിടെ ശരാശരി 84.4 ലിറ്റര്‍ ബിയര്‍ ഒരാള്‍ കുടിക്കുന്നു.

No comments:

Post a Comment