Thursday, July 11, 2013

Singam II was declared a blockbuster making Rs 50 crores in the opening weekend.


ജ്യോതിക സിങ്കം-2 കണ്ടത് നാലു തവണ!!



സൂര്യയുടെ ഏറ്റവും പുതിയ ചിത്രം സിങ്കം 2 വന്‍ തരംഗമാവുകയാണ്. റീലീസ് ചെയ്ത് ആദ്യ ആഴ്ച പിന്നിടുമ്പോള്‍ സിങ്കം വാരിക്കൂട്ടിയ കളക്ഷന്‍ 50 കോടിയാണ്. 45 കോടി ബജറ്റിലാണ് ചിത്രമൊരുക്കിയത്. റിലീസ് ചെയ്ത ആദ്യത്തെ മൂന്നു ദിവസംകൊണ്ട് തമിഴ്‌നാട്, കേറലം, കര്‍ണാടകം എന്നിവിടങ്ങളില്‍നിന്നു മാത്രമായി ഈ സൂര്യച്ചിത്രം 26 കോടി രൂപ വാരിക്കൂട്ടി. ആന്ധ്രയില്‍ പ്രദര്‍ശിപ്പിക്കുന്നത് സിങ്കത്തിന്റെ തെലുങ്ക് പതിപ്പാണ്. ഇതും നേടിയിട്ടുണ്ട് പത്ത് കോടിയുടെ കളക്ഷന്‍. അമേരിക്കയിലും യുകെയിലുമെല്ലാം കളക്ഷനില്‍ മുന്നില്‍ നില്‍ക്കുകയാണ് ചിത്രമിപ്പോള്‍. ജൂണ്‍ പത്തൊന്‍പതിനാണ് സിങ്കത്തിന്റെ ഹിന്ദി പതിപ്പി് പ്രദര്‍ശനത്തിനെത്താന്‍ പോകുന്നത്. അതിന്റെ പ്രകടനവും ഒട്ടും മോശമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് സിങ്കം 2. ഒപ്പം രണ്ടാംഭാഗമായി വരുന്ന ചിത്രങ്ങള്‍ ആദ്യഭാഗത്തിന്റേതുപോലെ വിജയം നേടില്ലെന്ന പതിവുരീതിയ്ക്കും സിങ്കം 2 മാറ്റം വരുത്തുകയാണ്. സൂര്യയുടെ ആരാധകരെല്ലാം വിജയത്തില്‍ ഏറെ സന്തോഷത്തിലാണ്, എടുത്തുപറയേണ്ട ഒരുകാര്യം സൂര്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഫാനായ ഭാര്യ ജ്യോതികയെക്കുറിച്ചാണ്. ജ്യോതിക ഇതിനോടകം തന്നെ സ്വന്തം സൂപ്പര്‍താരത്തിന്റെ ചിത്രം കണ്ടത് 4 തവണയാണ്. ചിത്രം കണ്ട് മയങ്ങിയ ജ്യോതിക ഭര്‍ത്താവിനെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. വിവാഹശേഷം ജ്യോതിക ആദ്യമായിട്ടാണത്രേ സൂര്യയുടെ ഒരു ചിത്രം കാണുന്നത്. അതില്‍ ഭര്‍ത്താവിന്‍റെ തകര്‍പ്പന്‍ പ്രകടനം കണ്ട് ജ്യോതിക ശരിയ്ക്കും അത്ഭുതപ്പെട്ടുവെന്നാണ് കേള്‍ക്കുന്നത്. ജ്യോതിക സിങ്കം 2ല്‍ മയങ്ങിപ്പോയിരിക്കുകയാണ്, 4 വട്ടമാണ് അവള്‍ ചിത്രം കണ്ടത്. ഇതാദ്യമായിട്ടാണ് അവള്‍ എന്‍റെ ചിത്രത്തെയും പ്രകടനത്തെയും പ്രശംസിച്ച് സംസാരിക്കുന്നത്. ചിത്രം കണ്ട് അച്ഛനും എന്നെ പ്രശംസിച്ചു- വിജയാഘോഷത്തിനിടെ സൂര്യ സന്തോഷം പങ്കുവെച്ചു. ഇത് ടീം വര്‍ക്കിന്റെ വിജയമാണെന്നും ഹരിയെന്ന സംവിധായകന്‍ തനിയ്ക്ക് വളരെ സ്‌പെഷ്യല്‍ ആണെന്നും സിങ്കം 2ന്റെ വിജയാഘോഷത്തിനിടെ സൂര്യ പറഞ്ഞു. എല്ലാത്തരം പ്രേക്ഷകരെയും ചിത്രം തൃപ്തിപ്പെടുത്തുന്നുണ്ടെന്നറിയുന്നതില്‍ സന്തോഷമുണ്ടെന്നും. അവസാനം ഇറങ്ങിയ ചിത്രം വേണ്ടതുപോലെ ശ്രദ്ധിക്കപ്പെടാതിരുന്നതിന്റെ വിഷമം ഈ ചിത്രത്തോടെ മാറിയെന്നും സൂര്യ പറഞ്ഞു. ഹരിയാകട്ടെ സൂര്യ സഹോദരതുല്യനാണെന്നും ഇത് തങ്ങളുടെ കുടുംബത്തിന് ലഭിച്ച വിജയാണെന്നുമാണ് പറഞ്ഞത്.

No comments:

Post a Comment