ഉര്‍വശി ഇനി ശിവന് സ്വന്തം, പുനര്‍വിവാഹം രഹസ്യം
തിരുവനന്തപുരം: പ്രശസ്ത നടി ഉര്‍വശി പുനര്‍ വിവാഹിതയായി. പുനലൂര്‍ സ്വദേശിയായ ശിവനാണ് വരന്‍. രഹസ്യമായി നടത്തിയ രജിസ്റ്റര്‍ വിവാഹം വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരം വെളിപ്പെടുത്തിയത്. ഉര്‍വശിയുടെ മരിച്ചു പോയ സഹോദരന്‍ കമലിന്റെ അടുത്ത സുഹൃത്താണ് ശിവനെന്നും ആ വഴി വീട്ടുകാര്‍ ആലോചിച്ച് നടത്തിയതാണ് വിവാഹമെന്നും ഉര്‍വശി പറയുന്നു.
അങ്ങനെ ഒരു നല്ല സുഹൃത്തിനെ എനിക്ക് കിട്ടിയെന്നാണ് ഉര്‍വശി വിവാഹത്തെ കുറിച്ച് പറയുന്നത്. പുനലൂര്‍ സ്വദേശിയായ ശിവന്‍ വര്‍ഷങ്ങളായി ചെന്നൈയില്‍ ബില്‍ഡിങ് കമ്പനി നടത്തുകയാണ്. വിവാഹ ശേഷം ഇരുവരും ഒരുമിച്ച് ചെന്നൈയിലാണ് ഇപ്പോള്‍ താമസം. ശിവന്റെ ആദ്യ വിവാഹമാണിത്. ചിത്രങ്ങളിലൂടെ തുടര്‍ന്നു വായിക്കൂ.
ഉര്‍വശി എന്ന നടി എണ്‍പതുകുടെ തുടക്കത്തില്‍ മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നു ഉര്‍വശി എന്ന നടി. ഹലോ മദ്രാസ് ഗേള്‍ എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശിയുടെ തുടക്കം
നിറക്കൂട്ട് മുതല്‍ നിറക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശി എന്ന നടിയെ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് യുവജനോത്സവം, മിഴിനീര്‍പ്പൂവുകള്‍, സുഖമോ ദേവീ, ക്ഷമിച്ചു എന്നൊരു വാക്ക്, മനസ്സിലൊരു മണിമുത്തി തുടങ്ങി ഉര്‍വശി അഭിനയിച്ച ചിത്രങ്ങളെല്ലാം ശ്രദ്ധേയാമയിരുന്നു.
എണ്‍പതുകളില്‍ അടിമകള്‍ ഉടമകള്‍, ഡല്‍ഹി, മറ്റൊരാള്‍, പൊന്മുട്ടയിടുന്ന താറാവ്, അന്തിമ തീര്‍പ്പ്, ഒരു സിബിഐ ഡയറിക്കുറിപ്പ്, അബ്കാരി, 1921, തന്ത്ര, ചക്കിക്കൊത്തൊരു ചങ്കരന്‍, അടിക്കുറിപ്പ്, മൃഗയ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്നെ എണ്‍പതുകളില്‍ ഉര്‍വശി മലയാള സിനിമയില്‍ തിളങ്ങി.
തൊണ്ണൂറുകളിലും നിറഞ്ഞു നിന്നു നമ്മുടെ നാട്, കുട്ടേട്ടന്‍, ലാല്‍ സലാം, അര്‍ഹത, തൂവല്‍ സ്പര്‍ശം, മറുപുറം, വിഷ്ണു ലോകം, സൗഹൃദം, കടിഞ്ഞൂല്‍ കല്ല്യാണം, ഭരതം, കൂടിക്കാഴ്ച, സത്യപ്രതിജ്ഞ, മാളൂട്ടി, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, അഹം, യോദ്ധ, സ്ത്രീധനം, വേനല്‍ക്കാലം, കളിപ്പാട്ടം, മിഥുനം, സ്പടികം, ഭാര്യ തുടങ്ങി തൊണ്ണൂറുകളിലെ ഹിറ്റുകള്‍ എണ്ണത്തില്‍ നില്‍ക്കുന്നില്ല
മുരളി മുതല്‍ ജഗദീഷ് വരെ വെള്ളിത്തിരയിലെ ഉര്‍വശിയുടെ നായകന്മാരെ കുറിച്ചോ, പറയുകയും വേണ്ട. മോഹന്‍ലാല്‍ മമ്മൂട്ടി, മുരളി, സുരേഷ് ഗോപി, ജയറാം, ശ്രീനിവാസന്‍, തുടങ്ങി ജഗതി, ജഗദീഷ് എന്നീ ഹാസ്യ നടന്മാര്‍ക്കും നായികയായി ഉര്‍വശി ഒരുപോലെ അഭിനയിച്ചു.
ഹാസ്യം കലര്‍ന്ന അഭിനയം ഉര്‍വശിക്ക് തനതായ ഒരു അഭിനയ ശൈലിയുണ്ട്. അഭിനയത്തില്‍ എപ്പോഴും ഹാസ്യം കലര്‍ന്നിരിക്കും. മിഥുനം, യോദ്ധ, കടിഞ്ഞൂല്‍ കല്യണം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടതും അതുകൊണ്ടാണ്
ഗൗരവമുള്ള കഥാപാത്രങ്ങള്‍ ഹാസ്യം മാത്രമല്ല, ഗൗരവമുള്ള കഥാപാത്രവും ഉര്‍വശി കൈകാര്യം ചെയ്തിട്ടുണ്ട്. സ്ത്രീധനം, ലാല്‍ സലാം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ശ്രദ്ധേയമാണ്.
അഭിനയ കുടുംബം ഉര്‍വശി മാത്രമല്ല, സഹോദരിമാരായ കല്‍പനയും കലാരഞ്ജിനിയും സിനിമാ നിടിമരാണ്. ഇപ്പോഴും മൂവരും വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്നു എന്നതും ശ്രദ്ധേയമാണ്.
തമിഴകത്തും കത്തുന്ന താരം മലയാളത്തില്‍ മാത്രമല്ല . തമിഴകത്തും കത്തുന്ന താരമായിരുന്നു ഉര്‍വശി. മുന്താണി മുടിച്ച്, അന്ത ഒരു നിമിടം, മയ ബസാര്‍, വീര പദക്കം, ആയുധ പൂജൈ, അറവു വേലു, ഇരട്ടൈ റോജ, എട്ടുപ്പടി രാസ, മന്നവ, അരവിന്ദ, , കുമ്മിപ്പാട്ട്, പഞ്ജതന്ത്രം, തുടങ്ങി ഒത്തിരി ചിത്രങ്ങളിലൂടെ തമിഴിലും ശ്രദ്ധേയയാണ്.
കന്നടയിലും കന്നടയിലും ഉര്‍വശി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. രാമ ശാമ ഭാമ, ഹബ്ബ, പ്രേമ ലോക തുടങ്ങി പതിനെട്ടോളം ചിത്രങ്ങളില്‍ കന്നടയിലും അഭിനയിച്ചിട്ടുണ്ട്.
തെലുങ്കിലും നിറഞ്ഞു എട്ട് തെലുങ്ക് ചിത്രത്തിലെ അഭിനയിച്ചുള്ളൂവെങ്കിലും എട്ടും ശ്രദ്ധേയമാണ്. മറു ചരിത്ര, ചകരം, സ്വരാഭിഷേകം എന്നിങ്ങനെ പോകുന്നു തെലുങ്ക് ചിത്രങ്ങള്‍
നിര്‍മാതാവായി പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രം നിര്‍മിച്ചതിലോടെ നിര്‍മാണത്തിലും ഉര്‍വശി ശ്രദ്ധേയായി.
എഴുത്തുകാരി പിടക്കോഴി കൂവുന്ന നൂറ്റാണ്ട നിര്‍മിക്കുക മാത്രമല്ല അതിന് വേണ്ടി കഥയെഴുതിയും ഉര്‍വശിയാണ്. ഉത്സവ മേളമാണ് മറ്റൊരു ചിത്രം
വിവാഹം ആയിരം മേനി എന്ന ചിത്രത്തിന് ശേഷം ഉര്‍വശി വിവാഹ ജീവിതത്തിലേക്ക് തിരിഞ്ഞു. 2000 ഒക്ടോബര്‍ 11നാണ് നടന്‍ മനോജ് കെ ജയനുമായി ഉര്‍വശി വിവാഹിതയാകുന്നത്.
എട്ട് വര്‍ഷം മാത്രം ദാമ്പത്യം എട്ട് വര്‍ഷം മാത്രമേ ആ ദാമ്പത്യം നീണ്ടു നിന്നൂള്ളൂ. 2008 മുതല്‍ ഇരുവരും പിരിഞ്ഞു ജീവിക്കാന്‍ തുടങ്ങി. ഉടുവില്‍ ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് വിവാഹ മോചനം നേടിയത്.
മകളെ ചൊല്ലി മകളെ സ്‌കൂളില്‍ ചേര്‍ക്കുന്നത് ചൊല്ലിയാണ് ഇരുവര്‍ക്കിടയിലും പ്രശ്‌നം തുടങ്ങിയതെന്നാണ് ഗോസിപ്പ്. മകളെ ആര്‍ക്കൊപ്പം വിടണമെന്നതും കോടതിയെ സമീപിച്ചാണ് തീര്‍പ്പാക്കിയത്. അമ്മ മദ്യപിക്കുമെന്ന് മകള്‍ കോടതിയില്‍ പറഞ്ഞതും വാര്‍ത്തയായിരുന്നു.
രണ്ടാ വരവ് വിവാഹ ശേഷമാണ് ഉര്‍വശി അച്ചുവിന്റെ അമ്മ എന്ന ചിത്രം ചെയ്തത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. നടിയായി സിനിമയില്‍ നിന്നു പോയ കല്‍പന മടങ്ങിവന്നത് അമ്മ വേഷങ്ങിളിലൂടെയാണ്
വിവാഹ മോചനത്തിന് ശേഷം മധു ചന്ദ്ര ലേഖ, ഭാര്യ സ്വന്തം സുഹൃത്ത്, മമ്മി ആന്റ് മി, സകുടുംബം ശ്യാമള, മഞ്ചാടിക്കുരു എന്നീ ചിത്രങ്ങളിലെ അമ്മ വേഷങ്ങളിലൂടെ ഉര്‍വശി വീണ്ടും സജീവമായി
ശിവനെ കുറിച്ച് എനിക്ക് നല്ലൊരു സുഹൃത്തിനെ കിട്ടിയെന്നാണ് ഉര്‍വശി ശിവനെ കുറിച്ച് പറയുന്നത്. ശിവന്റെ മുഖംമൂടിയില്ലാത്ത സത്യസന്ധമായ മുഖമാണ് ഉര്‍വശിയെ ആകര്‍ഷിച്ചത്. പിന്നെ ഒരാളുടെ പ്ലസ് പോയിന്റ് നോക്കി മാത്രമല്ലല്ലോ പ്രണയിക്കുന്നതെന്നും ഉര്‍വശി ചോദിക്കുന്നു. ഇപ്പോള്‍ ദീര്‍ഘ യാത്രയാണത്രെ ഇരുവരുടെയും കാര്യമായ വിനോദം.