Friday, February 28, 2014
1983 തമിഴിലേക്ക്
ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയ ആ മാന്ത്രിക വര്‍ഷത്തിലേക്ക് മലയാളികളെ തിരികെ കൊണ്ടു പോയ 1983 എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിലെ രമേശനെ അവിസ്മരണീയമാക്കിയ നിവിന്‍ പോളി തന്നെയായിരിക്കും തമിഴിലും നായകനെന്നാണ് റിപ്പോര്‍ട്ട്.
1983 ൽ ഇന്ത്യ ക്രിക്കറ്റില്‍ ലോക കപ്പ് നേടുമ്പോള്‍ 10 വയസ്സുള്ള കേന്ദ്ര കഥാപാത്രം രമേശന്റെ (നിവിന്‍ പോളി) തുടര്‍ന്നുള്ള 30 വര്‍ഷത്തെ ജീവിതമാണ് 1983ന്റെ പ്രമേയം. പുതുമുഖസംവിധായകനും പ്രശസ്ത ഫോട്ടോഗ്രാഫറുമായ എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 1983 സ്പോര്‍ട്സ് അടിസ്ഥാനമാക്കിയ സിനിമകള്‍ വിരളമായ മലയാള സിനിമക്ക് ഒരു മികച്ച സംഭാവന കുടിയായിരുന്നു. നിക്കി ഗിരാനി, അനൂപ് മേനോന്‍, ജോയ് മാത്യു, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിവിന്‍ പോളിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് 1983ലെ രമേശന്‍.
ഇതിനിടിയില്‍ ചിത്രത്തിലെ ക്ലൈമാക്സില്‍ നിവിന്‍ പോളി സന്തുഷ്ടനല്ലെന്നും വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ സത്യമല്ലെന്നും ചിത്രത്തിലെ എല്ലാ സീനുകളും തനിക്ക് പ്രിയപ്പെട്ടതാണെന്നും നിവിന്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.
mohanlal and mukesh in new latest malayalam movie
വരുന്നത് ലോക്സഭാ തെരഞ്ഞെടുപ്പാണ്. മുകേഷും മമ്മൂട്ടിയുമൊക്കെ സ്ഥാനാര്‍ത്ഥികളാകുമെന്ന് ഇടയ്ക്കിടെ കേള്‍ക്കുന്നതാണ്. പുതിയ വാര്‍ത്ത കേട്ടോ - മോഹന്‍ലാലും മുകേഷും രാഷ്ട്രീയത്തിലേക്ക്!
കൂടുതല്‍ സസ്പെന്‍സൊന്നും വയ്ക്കുന്നില്ല. ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയില്‍ ഇവര്‍ രാഷ്ട്രീയക്കാരായാണ് അഭിനയിക്കുന്നത്. വെറും രാഷ്ട്രീയക്കാരല്ല, പരസ്പരം പാരവയ്ക്കുന്ന രാഷ്ട്രീയക്കാര്‍!
എങ്ങനെയുണ്ട്? ഇരുവരുടെയും മുന്‍ ചിത്രങ്ങളുടെ രസതന്ത്രം അനുസരിച്ച് ഗംഭീര കോമഡിക്ക് വകയുണ്ട് അല്ലേ?
അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന ‘പെരുച്ചാഴി’ എന്ന സിനിമയിലാണ് മോഹന്‍ലാലും മുകേഷും രാഷ്ട്രീയക്കാരാകുന്നത്. ആത്മാര്‍ത്ഥ സുഹൃത്തുക്കളും എന്നാല്‍ കടുത്ത ശത്രുക്കളുമാണ് ഇവര്‍! അങ്ങനെയും സൌഹൃദമോ? രാഷ്ട്രീയമല്ലേ, അങ്ങനെയൊക്കെയാവാം.
രാഘവന്‍ എന്ന മന്ത്രിയായാണ് മുകേഷ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. ഉയര്‍ന്നുവരുന്ന രാഷ്ട്രീയക്കാരനായ വിശ്വനാഥനായി മോഹന്‍ലാലും അഭിനയിക്കുന്നു. പരസ്പരം പാരപണിത് മുന്നേറുന്നതിനിടെ ഇവര്‍ക്ക് അമേരിക്കയിലേക്ക് പോകേണ്ടിവരുന്നു.
kavyathalivan prithviraj
തമിഴില്‍ വസന്തബാലന്‍ ഒരുക്കുന്ന കാവ്യ തലൈവന്‍ എന്ന ചിത്രം പൃഥ്വിരാജിന്റെ ഡ്രീം പ്രൊജക്ടാണ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ലുക്കിലാണ് പൃഥ്വിരാജ് എത്തുന്നത്. നടന്‍ സിദ്ധാര്‍ത്ഥും ചിത്രത്തില്‍ പൃഥ്വിയ്‌ക്കൊപ്പം പ്രധാന വേഷം ചെയ്യുന്നത്. ശൃംഗാരവേലനില്‍ ദിലീപിന്റെ നായികയായി എത്തിയ വേദികയാണ് ഈ ചിത്രത്തില്‍ നായികയായി എത്തുന്നത്.
ബാബു ആന്റണിയും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ത്തെുന്നത്. 2010ല്‍ ഇറങ്ങിയ മണിരത്‌നം ചിത്രം രാവണിന് ശേഷം പൃഥ്വിരാജ് ചെയ്യുന്ന തമിഴ് ചിത്രമാണിത്. ഇതുവരെയുള്ള കരിയറില്‍ത്തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും പൃഥ്വിരാജിനെ സംബന്ധിച്ച് കാവ്യ തലൈവനിലേതെന്നാണ് കേള്‍ക്കുന്നത്. ഭസ്മക്കുറിയും കഴുത്തില്‍ ഏലസും മാലയുമെല്ലാമായി തീര്‍ത്തും വ്യത്യസ്തമായൊരു ലുക്കിലാണ് പൃഥ്വിയും സിദ്ധാര്‍ത്ഥും ഈ ചിത്രത്തില്‍ എത്തുന്നത്.
Thursday, February 27, 2014
peruchazhi new latest malayalam movie mohanlal
മോഹന്‍ലാലിന് ബോളിവുഡ് സുന്ദരി
ഫ്രൈഡേ ഫിലിംസിന്‍റെ ബാനറില്‍ മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്‌യുന്ന ചിത്രമാണ് പെരുച്ചാഴി. അമേരിക്കയില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന ചിത്രമൊരു സോഷ്യല്‍ സറ്റയറായിരിക്കും.
സാധാരണ കൈകാര്യം ചെയ്‌യാത്ത പ്രമേയവുമായി എത്തുന്ന പെരുച്ചാഴി വളരെ വിചിത്രമായൊരു ചിത്രമായിരിക്കുമെന്നാണ് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടത്. അരുണ്‍ വൈദ്യനാഥന്‍റെ ആദ്യമലയാളസംരംഭമാണ് പെരുച്ചാഴി. ഇതിന് മുന്‍പ് അദ്ദേഹം രണ്ട് തമിഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
നടിയും ടെലിവിഷന്‍ താരവുമായ രാഗിണി നന്ദ്വാനിയാണ് ചിത്രത്തിലെ നായിക. വിജയ്‌യുടെ തലൈവയില്‍ ചെറിയൊരു വേഷത്തില്‍ രാഗിണി പ്രത്യക്ഷപ്പെട്ടിരുന്നു.
പ്രിയദര്‍ശന്‍റെ അറബീം ഒട്ടകോം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍-മുകേഷ് കൂട്ടുകെട്ടിലിറങ്ങുന്ന അടുത്ത ചിത്രമെന്ന പ്രത്യേകതയും പെരുച്ചാഴിക്കുണ്ട്. ബാബുരാജ് ,അജു വര്‍ഗീസ്, വിജയ് ബാബു, ശങ്കര്‍രാമകൃഷ്ണന്‍, സാന്ദ്ര തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
അരവിന്ദ് കൃഷ്ണയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം വിവേക് ഹര്‍ഷന്‍. ചിത്രത്തിന് സംഭാഷണം അജയന്‍ വേണുഗോപാലനും അരുണ്‍ വൈദ്യനാഥനും ചേര്‍ന്നാണ്. അറോറയാണ് സംഗീതം.
സ്‌പൈഡര്‍മാന്‍ 3, ഇന്‍ ടൈം, വിശ്വരൂപം 2 തുടങ്ങിയ വന്‍ സിനികള്‍ക്ക് വിഷ്വല്‍ ഇഫക്ട് നിര്‍വഹിച്ച മധു സൂദനന്‍ ആണ് ചിത്രത്തിന്‍റെ വിഎഫ്എക്സ് കൈകാര്യം ചെയ്‌യുന്നത്.
സെഞ്ച്വറി റെക്കോര്‍ഡില്‍ കോലി ഇനി ലാറക്കൊപ്പം
ഫത്തുല്ല: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച സെഞ്ച്വറിയോടെ ക്യാപ്റ്റന്‍ വിരാട് കോലി റെക്കോര്‍ഡ് നേട്ടത്തില്‍. ഏകദിന ക്രിക്കറ്റിലെ സെഞ്ച്വറികളുടെ എണ്ണത്തില്‍ കോലി ഇതിഹാസ താരം ബ്രയന്‍ ലാറക്കൊപ്പം എത്തി.
124 മത്സരങ്ങളില്‍ നിന്ന് വിരാട് കോലി നേടിയത് 19 സെഞ്ച്വറികളാണ്. ബ്രയന്‍ ലാറ ഈ നേട്ടം സ്വന്തമാക്കിയതാകട്ടെ 289 കളികളില്‍ നിന്നും. ഏറ്റവും കുറച്ച് മത്സരങ്ങളില്‍ നിന്ന് ഏറ്റവും അധികം സെഞ്ച്വറി നേടിയ താരമെന്ന റെക്കോര്‍ഡും ഇപ്പോള്‍ കോലിക്കൊപ്പമുണ്ട്.
സെഞ്ച്വറി റെക്കോര്‍ഡിനൊപ്പം ക്യാപ്റ്റന്റെ ഉത്തരവാദിത്തം നിര്‍വ്വഹിച്ച ഇന്നിങ്‌സ് ആയിരുന്നു കോലിയുടേത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ രണ്ട് ഓപ്പണര്‍മാരേയും നഷ്ടപ്പെട്ട് രണ്ടിന് 54 എന്ന സ്‌കോറിലായിരുന്നു.
പിന്നീടെത്തിയെ കോലിയും അചിന്‍ക്യ രഹാനയും ചേര്‍ന്നാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 122 പന്തില്‍ നിന്ന് 136 റണ്‍സാണ് കോലി സ്വന്തമാക്കിയത്. കളിയിലെ കേമനും കോലി തന്നെ. സെഞ്ച്വറി റെക്കോര്‍ഡുകളില്‍ കോലിക്ക് മുന്നില്‍ ഇനി ഏഴ് പേര്‍ മാത്രമേ ഉള്ളൂ. ഒരു സെഞ്ച്വറി കൂടി തികച്ചാല്‍ പാകിസ്താനി താരം സയ്യിദ് അന്‍വറിന്റെ റെക്കോര്‍ഡിനൊപ്പമെത്താം.
ധോണിയുടെ അഭാവത്തില്‍ ടീമിനെ നയിക്കുന്ന കോലിക്ക് ഏഷ്യാകപ്പിലെ ഈ വിജയം എന്തായാലും ഭാവിയില്‍ ഗുണം ചെയ്യും. 280 റണ്‍സ് എന്ന ടാര്‍ജറ്റ് ഒരു ഓവറും ആറ് വിക്കറ്റുകളും ബാക്കി നില്‍ക്കേയാണ് കോലിയുടെ ചുണക്കുട്ടികള്‍ മറികടന്നത്.
അമ്മയുടെ താരങ്ങള്‍ക്ക് പൊലീസ് നോട്ടീസ്
കൊച്ചി: കൊച്ചി - ഹൈദരാബാദ് ഇന്റിഗോ വിമാനത്തില്‍ ഉദ്യോഗസ്ഥരോട് അപമര്യാതയായി പെരുമാറിയ സംഭവത്തില്‍ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് ടീമിലെ താരങ്ങള്‍ക്ക് നോട്ടീസ്. ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എയര്‍ലൈന്‍സ് അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പരാതി നല്‍കിയ എയര്‍ ഹോസ്റ്റസിനോടും പൈലറ്റിനോട് മാര്‍ച്ച് മൂന്നിന് ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സെലിബ്രേറ്റി ക്രിക്കറ്റ് ലീഗിന്റെ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയിലാണ് വിവാദ സംഭവം. കൊച്ചി - ഹൈദരാബാദ് എന്റിഗോ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യവെ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ടീമിലെ 30 അഗംങ്ങളടങ്ങുന്ന താരങ്ങളെ വിമാന അധികൃതര്‍ കൊച്ചിയില്‍ നിര്‍ബന്ധപൂര്‍വ്വം ഇറക്കിവിട്ടു. ടീമിലെ ചിലര്‍ വിമാനജീനക്കാരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് ഇറക്കി വിട്ടതെന്നും ആരോപണമുണ്ട്.
യാത്രയ്ക്ക് മുമ്പ് പതിവുള്ളപോലെ കൈയടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് സ്‌ട്രൈക്കേഴ്‌സ് താരങ്ങളുടെ വിശദീകരണം. സംഭവത്തെ തുടര്‍ന്ന് ടീം അംഗങ്ങളോട് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് വിശദീകരണം ചോദിച്ചിരുന്നു.
അമ്മ അംഗങ്ങള്‍ കാരണം യാത്രക്കാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ ബുദ്ധിമുട്ടുണ്ടായെങ്കില്‍ അത് വേദനാ ജനകമാണെന്നും അതിന് ടീമിനോട് വിശദീകരണം ചോദിക്കുമെന്നും പറഞ്ഞ ഇന്നസെന്റ്, മറിച്ച് വിമാനത്തിലെ ഉദ്യോഗസ്ഥരുടെ പിടിവാശി മൂലമാണ് ഇത്തരമൊരു സംഭവമുണ്ടാതെങ്കില്‍ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും അമ്മ മടിക്കില്ലെന്നും പറഞ്ഞിരുന്നു.
Wednesday, February 26, 2014
ansiba mallu hot and sexy actress south indian glamours
ansiba mallu hot and sexy actress south indian glamours |
ansiba mallu hot and sexy actress south indian glamours |
ansiba mallu hot and sexy actress south indian glamours |
ansiba mallu hot and sexy actress south indian glamours |
ansiba mallu hot and sexy actress south indian glamours |
ansiba mallu hot and sexy actress south indian glamours |
ansiba mallu hot and sexy actress south indian glamours |
ansiba mallu hot and sexy actress south indian glamours |
ansiba mallu hot and sexy actress south indian glamours |
ansiba mallu hot and sexy actress south indian glamours |
ansiba mallu hot and sexy actress south indian glamours |
ansiba mallu hot and sexy actress south indian glamours |
ansiba mallu hot and sexy actress south indian glamours |
ansiba mallu hot and sexy actress south indian glamours |
free wifi around the world
വാഷിംഗ്ടണ്‍: ലോകം മുഴുവന്‍ സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് കണക്ഷന്‍ വരുന്നു. അമേരിയ്ക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന കമ്പനിയാണ് പദ്ധതിയ്ക്ക് ലക്ഷ്യമിടുന്നത്. ന്യൂയോര്‍ക്ക് ആസ്ഥനാമാക്കി പ്രവര്‍ത്തിയ്ക്കുന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ മീഡിയ ഡിവലപ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (എംഡിഐഎഫ്) ആണ് ഇക്കാര്ം അറിയിച്ചത്.
നൂറുകണക്കിന് സാറ്റലൈറ്റ് ക്യൂബുഖലുടെ സഹായത്തോടെ ശൂന്യാകാശത്ത് നിന്ന് സൗജന്യമായി വൈ ഫൈ കണക്ഷന്‍ നല്‍കാനാണ് എംഡിഐഎഫ് പദ്ധതിയിടുന്നത്. കമ്പ്യൂട്ടറില്‍ നിന്നോ മൊബൈല്‍ പോണില്‍ നിന്നോ സൗജന്യ വൈഫൈ കണക്ഷന്‍ വഴി ആര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാകും.
ഉത്തര കൊറിയ ഉള്‍പ്പടെ ലോകത്ത് 40 ശതമാനം ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭിയ്ക്കുന്നില്ലെന്നും എംഡിഐഎഫ് പറയുന്നു. അമേരിയ്ക്കയില്‍ ലഭിയ്ക്കുന്ന അതേ വേഗതയില്‍ വിവരങ്ങള്‍ ആഫ്രിയ്ക്കയിലെ ഉള്‍നാടന്‍ ഗ്രമാങ്ങളില്‍ പോലും ഉള്ളവര്‍ക്ക് ലഭ്യമാക്കാന്‍ സൗജന്യ വൈഫൈ കണക്ഷനിലൂടെ കഴിയുമെന്ന് സംഘടനം അവകാശപ്പെടുന്നു.
ഫണ്ടുകള്‍ ലഭിയ്ക്കുന്നതനുസരിച്ച് പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കാനാണ് കമ്പനിയുടെ തീരുമാനം. സൗജന്യ വൈഫൈ കണക്ഷന്‍ യാഥാര്‍ത്ഥ്യമായാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കാന്‍ കഴിയാത്ത ജനതയ്ക്ക അത് ഉപകാരപ്പെടും.
prithvi raj malayalam actor gointo become a dad
ആണുങ്ങളായാല്‍ ഇരുപത്തിയഞ്ച് വയസ് കഴിയുന്നതോടെ കല്യാണക്കാര്യമാണ് കാണുന്നവരെല്ലാം ചോദിയ്ക്കാന്‍ തുടങ്ങുക. കല്യാണം കഴിഞ്ഞാല്‍പ്പിന്നെ ഒരു കുഞ്ഞുവേണ്ടേയെന്ന ചോദ്യമായിരിക്കും അടുത്തത്. സിനിമാക്കാരുടെ കാര്യത്തിലും ഇതിന് വ്യത്യാസമില്ല. യുവനടന്മാരെല്ലാം വിവാഹപ്രായമെത്തുമ്പോള്‍ മലയാളികള്‍ക്ക് വെപ്രാളമാണ്. അവര്‍ ആരെ കെട്ടും എങ്ങനെകെട്ടും എന്നെല്ലാമോര്‍ത്ത്. യുവസൂപ്പര്‍താരം പൃഥ്വിരാജിന്റെ കാര്യത്തില്‍ ഒരുപാട് കാലം മലയാളികള്‍ക്ക് ഈ അങ്കലാപ്പുണ്ടായിരുന്നു.
പിന്നീട് വളരെ രഹസ്യമായി പൃഥ്വിയൊരു കല്യാണം കഴിച്ചപ്പോള്‍ ആര്‍ക്കും അതത്രയ്ക്ക് അങ്ങ് പിടിച്ചില്ല. നേരത്തേ കാര്യങ്ങള്‍ എല്ലാവരെയും അറിയിച്ചില്ലെന്ന് പറഞ്ഞ് അവര്‍ പൃഥ്വിയെയും ഭാര്യ സുപ്രിയയെയും ആവുംവിധം ചീത്തവിളിച്ചു, വിമര്‍ശിച്ചു. ഇതെല്ലാം കേട്ടിട്ടും ഒന്നും കൂസാതെ നടന്ന സുപ്രിയയെയും പ്രിൃഥ്വിയെയും കുറിച്ച് ഗോസിപ്പുകളും ഇല്ലാക്കഥകളും പിന്നെയും ഏറെ വന്നു.
എന്തായാലും അവരുടെ ജീവിതം സന്തോഷകരമാക്കാനുള്ള വഴികള്‍ മറ്റാരെയുമെന്നപോലെ അവര്‍ക്കറിയാം. ഇപ്പോള്‍ പുതിയ സന്തോഷത്തിന്റെ ആഘോഷത്തിലാണ് പൃഥ്വിരാജും സുപ്രിയയും അക്കാര്യം തുറന്ന് പറയാന്‍ പൃഥ്വി തയ്യാറാവുകയും ചെയ്തു. അതേ പൃഥ്വിരാജ് ഒരു അച്ഛനാകാന്‍ പോകുന്നു. ഫേസ്ബുക്കിലൂടെയാണ് പൃഥ്വി ഇക്കാര്യം അറിയിച്ചത്.
വളരെ സ്‌പെഷ്യലും അങ്ങേയറ്റം വ്യക്തിപരവുമായ ഒരുകാര്യമാണ് ഞാന്‍ പറയാന്‍ പോകുന്നത്. എല്ലാകാര്യങ്ങളും വളരെ നേരത്തേ അറിയുന്നവരാണ് നിങ്ങള്‍ എല്ലാവരും ഇക്കാര്യം അറിഞ്ഞിരിക്കാനും ഇടയുണ്ട്. എന്നാലും ഞാന്‍ എന്റെ സന്തോഷം അറിയിക്കുകയാണ്. ഞാന്‍ ഒരു പിതാവാകാന്‍ പോകുന്നു. ഞങ്ങളഉടെ ജീവിതത്തിലെ ഏറ്റഴും വലിയ ഈ സന്തോഷത്തില്‍ നിങ്ങളും പങ്കുചേരുമെന്ന് ഞാനും സുപ്രിയയും വിശ്വസിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ റിലീസിനുള്ള കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ഞാന്‍ അതിനായി കാത്തിരിക്കുന്നു- എന്നാണ് സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ ഫേസ്ബുക്ക് സന്ദേശം.
പൃഥ്വിയുടെയും സുപ്രിയയുടെയും സന്തോഷത്തില്‍ പങ്കുചേരുന്നതിനൊപ്പം ആരോഗ്യമുള്ളൊരു കുഞ്ഞ് ജനിയ്ക്കട്ടേയെന്ന് ആശംസിക്കുകയും ചെയ്യാം.
Tuesday, February 25, 2014
medicine for aids
കഞ്ചാവ് എയ്ഡ്‍സിനു സിദ്ധൌഷധമെന്ന് പുതിയ കണ്ടെത്തല്‍. കഞ്ചാവിലടങ്ങിയിരിക്കുന്ന ടി.എച്ച്.സി അന്നനാളത്തിലെ പ്രധാന കോശങ്ങളുടെ പ്രതിരോധശക്തി കാത്തുസൂക്ഷിക്കുമെന്ന് എയ്‍ഡ്സ് റിസര്‍ച്ച് ആന്റ് ഹ്യൂമന്‍ റെട്രോവൈറസ് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയപഠനത്തില്‍ വെളിപ്പെടുത്തുന്നു. കഞ്ചാവിന് ലഹരി പകരുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ടി.എച്ച്.സിയാണ് എച്ച്.ഐ.വി ആക്രമണത്തിനെതിരെ പരിച തീര്‍ക്കുന്നത്. പ്രമുഖ ശാസ്ത്രജ്ഞയായ പാട്രീഷ്യാ മൊലീനയും ലൂസിയാന സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ സഹഗവേഷകരും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ ടി.എച്ച്.സി പ്രയോഗം കുരങ്ങുകളുടെ അന്നനാളത്തിലെ ടി സെല്ലുകള്‍ക്ക് പ്രതിരോധ ശേഷി നല്‍കുകയും കോശനാശത്തിന്റെ അളവ് കുറക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തല്‍ മനുഷ്യരിലും ഉപയോഗപ്പെടുത്താമെന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്.
“എച്ച്.ഐ.വി ബാധക്ക് മികച്ച ചികില്‍സ നല്‍കണമെങ്കില്‍ എച്ച്.ഐ.വിയെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. പുത്തന്‍ ചികില്‍സാരീതികള്‍ കണ്ടെത്തുന്നതിലും ഗൌരവതരമായ പഠനങ്ങള്‍ നടക്കണം. ” എയ്‍ഡ്സ് റിസര്‍ച്ച് ആന്റ് ഹ്യൂമന്‍ റൈട്രോവൈറസസ് ജേണലിന്റെ എഡിറ്റര്‍ ഇന്‍ ചീഫായ ഡോ: തോമസ് ഹോപ് പറഞ്ഞു.
സലീംകുമാര്‍ അഭിനയം മതിയാക്കുന്നു
ദേശീയ അവാര്‍ഡ് ജേതാവ് സലീംകുമാര്‍ അഭിനയലോകത്തോട് വിടപറയാനൊരുങ്ങുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം അഭിനയം നിര്‍ത്താനാണ് പദ്ധതിയെന്ന് സലീംകുമാര്‍ പറഞ്ഞു. അഭിനയം മടുത്തതുകൊണ്ടല്ല ഇത്തരത്തിലൊരു തീരുമാനമെന്നും ഒരു അഭിനേതാവെന്നതിലുപരിയായുള്ള തന്‍റെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കാനാണ് അഭിനയം നിര്‍ത്തുന്നതെന്നുമാണ് താരം നല്‍കുന്ന വിശദീകരണം. 'കേവലം ഒരു അഭിനേതാവ് മാത്രമായി സ്വയം ഒതുങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കൊരു കുടുംബമുണ്ട്. ഞാന്‍ ഒരു മകനാണ്, ഭര്‍ത്താവാണ്, രണ്ട് കുട്ടികളുടെ പിതാവാണ്. ഈ നിലകളിലുള്ള ചുമതലകള്‍ എനിക്ക് നിറവേറ്റേണ്ടതുണ്ട്. ഇപ്പോളെനിക്ക് 43 വയസായി, 46 വയസില്‍ അഭിനയം ഉപേക്ഷിക്കാനാണ് പദ്ധതി'.
ഒരു ദിവസം നാലോളം സിനിമകളില്‍ അഭിനയിച്ചിരുന്ന കാലം തനിക്കുണ്ടായിരുന്നെന്നും എന്നാല്‍ നല്ല തിരക്കഥകള്‍ മാത്രം തെരഞ്ഞെടുത്ത് സിനിമ പ്രേമികള്‍ എന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനാണ് താന്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും സലീംകുമാര്‍ പറഞ്ഞു. സിനിമ രംഗത്തെ ഇതുവരെയുള്ള നാളുകള്‍ തീര്‍ത്തും ആസ്വാദ്യകരമായിരുന്നു. അഭിനയത്തിലും ഒരു വിരമിക്കലുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും എന്നാല്‍ ഈ മേഖലയിലെ ആരും ഇത് അംഗീകരിക്കാന്‍ തയ്യാറല്ലെന്നത് ദൌര്‍ഭാഗ്യകരമായ വസ്തുതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പല്ലുതേപ്പും സ്മാര്‍ട്ട് ആകുന്നു - സ്മാര്‍ട്ട് ടൂത്ത് ബ്രഷ് പുറത്തിറങ്ങി
ബാഴ്സിലോന: പല്ലുതേപ്പും സ്മാര്‍ട്ട് ആകുന്നു എന്ന് പറഞ്ഞാല്‍ അതിശയിക്കേണ്ടതില്ല. ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് പ്രമുഖ പേഴ്സണല്‍ ഉല്‍പന്ന ബ്രാന്‍റായ പി ആന്‍റ് ജിയുടെ 'ഓറല്‍ - ബി ബ്രാന്‍ഡ്' എന്ന സ്മാര്‍ട്ട് ബ്രഷ് ഇറക്കിയത്. അടുത്ത ജൂണോടെ ലോക വിപണിയില്‍ എത്തുന്ന ബ്രഷിന്‍റെ വില കേട്ടാല്‍ ഞെട്ടരുത് 19,000 രൂപ.
പല്ല് തേപ്പ് എത്രത്തോളം ഭംഗിയാക്കാം എന്നതാണ് സ്മാര്‍ട്ട് ടൂത്ത് ബ്രഷിന്‍റെ പ്രത്യേകത. രണ്ടുമിനിറ്റ് നീളുന്ന പല്ലുതേയ്ക്കല്‍ പ്രക്രിയയാണ് ഈ ബ്രഷ് ഉപയോഗിച്ച് നടത്തുവാന്‍ സാധിക്കുക, 30 സെക്കന്‍ഡ് വീതമുള്ള നാല് വിഭാഗങ്ങളായി നിങ്ങളുടെ ബ്രഷിങ്ങ് ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട് ഫോണിലെ ആപ്ലികേഷന്‍ നിരീക്ഷിക്കും. എത്ര അമര്‍ത്തിയാണ് ബ്രഷ് പ്രയോഗിക്കുന്നത്, പല്ലിന് എന്തങ്കിലും കേടുണ്ടോ, നിങ്ങള്‍ വൃത്തിയായി പല്ലുതേയ്ക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ ആപ്ലികേഷന്‍ മനസ്സിലാക്കും,
പിന്നെ ഇത് ദന്തിസ്റ്റുമായി പങ്കിടാനും സാധിക്കും. നിങ്ങളുടെ പല്ലുതേപ്പ് ഗംഭീരമെങ്കില്‍ ആപ്ലികേഷന്‍ സര്‍ട്ടിഫിക്കേറ്റും നല്‍കും 'Congratulations: your teeth are shining'എന്ന്.
മഞ്ജുവും മോഹന്‍ലാലും ഭാര്യാഭര്‍ത്താക്കന്മാരാകുന്നു mohanlal and manju warrier new latest malayalam movie
മഞ്ജു വാര്യരുടെ രണ്ടാം വരവ് മോഹന്‍ലാലിന്റെ കൂടെയായിരിക്കുമെന്ന വാര്‍ത്തയറിഞ്ഞ് ഒരുപാട് ആഹ്ലാദിയ്ക്കുകയും പ്രതീക്ഷിയ്ക്കുകയും ചെയ്തതാണ് പ്രേക്ഷകര്‍. എന്നാല്‍ ഇവരെ രണ്ടുപേരെയും നായികാനായകന്മാരാക്കി ഒരുക്കാനിരുന്ന ചിത്രം സംവിധായകന്‍ രഞ്ജിത്ത് വേണ്ടെന്നു വച്ചുവെന്ന് അറിഞ്ഞതോടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചതായിരുന്നു.
എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മഞ്ജു-ലാല്‍ ജോഡികളുടെ ആരാധകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ക്ക് വകയുണ്ട്. രഞ്ജിത്തിന്റെ ചിത്രമില്ലെങ്കിലും ലാലും മഞ്ജുവും വീണ്ടും ഒന്നിച്ചെത്തുമെന്നാണ് കേള്‍ക്കുന്നത്. അതും സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍. മോഹന്‍ലാലിന്റെ ഓണച്ചിത്രമായി പ്ലാന്‍ ചെയ്തിരിക്കുന്ന പ്രൊജക്ടാണിത്. മഞ്ജു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഹൗ ഓള്‍ഡ് ആര്‍ യു കഴിഞ്ഞാലുടന്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അറിയുന്നത്.
ആന്റണി പെരുമ്പാവൂര്‍ ഈ ചിത്രം നിര്‍മ്മിക്കുമെന്നും മഞ്ജു വാര്യരും മോഹന്‍ലാലും ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിക്കുമെന്നുമാണ് സൂചന. നേരത്തേ ജോഷിയുടെ ലൈല ഓ ലൈലയ്ക്ക് നല്‍കിയ ഡേറ്റുകള്‍ ഈ ചിത്രത്തിനായി മോഹന്‍ലാല്‍ അന്തിക്കാടിനായി മറിച്ചുനല്‍കിയെന്നും കേള്‍ക്കുന്നു. ചിത്രത്തിന് ശ്രീനിവാസനായിരിക്കും തിരക്കഥയെഴുതുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
റിപ്പോര്‍ട്ടുകളെല്ലാം സത്യമാണെങ്കില്‍ കാലങ്ങള്‍ക്കുശേഷം ലാല്‍-ശ്രീനി-അന്തിക്കാട് കൂട്ടുകെട്ടില്‍ ഒരുങ്ങാന്‍ പോകുന്ന ചിത്രമായിരിക്കുമിത്. നേരത്തേ മഞ്ജു വാര്യര്‍ തിരിച്ചുവരുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നകാലത്ത് മഞ്ജു അന്തിക്കാട് ചിത്രത്തിലൂടെയാണ് തിരിച്ചെത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ തല്‍ക്കാലം അത്തരമൊരു പദ്ധതിയില്ലെന്ന് പറഞ്ഞ അന്തിക്കാട്, ഭാവിയില്‍ മഞ്ജു തയ്യാറാണെങ്കില്‍ അവരെ വച്ച് ചിത്രമെടുക്കുമെന്ന് പറയുകയും ചെയ്തിരുന്നു.
ഇതിനിടെ ഒരു ഇന്ത്യന്‍ പ്രണയകഥ പൂര്‍ത്തിയായതിന് ശേഷം താന്‍ മോഹന്‍ലാലിനെ നായകനാക്കി പുതിയൊരു പ്രൊജക്ട് ആലോചിക്കുന്നുണ്ടെന്നും സത്യന്‍ അന്തിക്കാട് വ്യക്തമാക്കിയിരുന്നു. എന്തായാലും ലാല്‍-ശ്രീനി-അന്തിക്കാട് കൂട്ടുകെട്ടിനും അവര്‍ക്കൊപ്പം ലേഡി മോഹന്‍ലാലായ മഞ്ജു വാര്യര്‍ ചേരുമ്പോള്‍ എന്തുസംഭവിക്കുമെന്നറിയാനും കാത്തിരിയ്ക്കാം.
Monday, February 24, 2014
manju warrier in bollywwod movie
സിനിമയില്‍ മഞ്ജു വാര്യരുടെ രണ്ടാമൂഴം എങ്ങിനെയിരിക്കുമെന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മഞ്ജുവിന്റെ ആരാധകരെല്ലാം രണ്ടാവരവിലും മഞ്ജു വന്‍വിജയം കൊയ്യുമെന്ന് പറയുമ്പോള്‍ ചിലര്‍ ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പുതുമുഖ യുവനടിമാര്‍ ഇത്രയധികമുള്ളപ്പോള്‍ ഇനിയും മഞ്ജുവിന് സാധ്യതയുണ്ടോയെന്നതാണ് പലരുടെയും സംശയം. എന്നാല്‍ 13 വര്‍ഷത്തെ ഇടവേള മഞ്ജുവിലെ പ്രതിഭയ്ക്ക് ഒരു മങ്ങലുമേല്‍പ്പിച്ചിട്ടില്ലെന്നതാണ് അണിയറയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ആദ്യ ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ സെറ്റിലാണ് മഞ്ജുവിപ്പോള്‍. മലയാളത്തിനുപിന്നാലെ രണ്ടാംവരവില്‍ മഞ്ജുവിന് ബോളിവുഡിലും അവസരം ലഭിച്ചിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പത്മരാജന്‍ ചിത്രമായ കൂടെവിടെ ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നതാണ്. പുതിയ വിവരമനുസരിച്ച് കൂടെവിടെ റീമേക്കില്‍ മഞ്ജു വാര്യരും ഉണ്ടാകും.
മലയാളചിത്രത്തില്‍ സുഹാസിനി ചെയ്ക വേഷമായിരിക്കും ഹിന്ദി റീമേക്കില്‍ മഞ്ജു ചെയ്യുകയെന്നാണ് കേള്‍ക്കുന്നത്. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം പൃഥ്വിരാജാണ് ചെയ്യുന്നതെന്ന് തീരുമാനമായിട്ടുണ്ട്.
ഏറെക്കാലം പ്രമുഖസംവിധായകന്‍ മണിരത്‌നത്തിനൊപ്പം സഹസംവിധായികയായി ജോലിചെയ്തിട്ടുള്ള വി പ്രിയയാണ് കൂടെവിടെ ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുന്നത്. ബിജോയ് നമ്പ്യാരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. വിവരങ്ങള്‍ സത്യമാണെങ്കില്‍ മഞ്ജുവിന്റെ ആദ്യ ബോളിവുഡ് ചിത്രമായി കൂടെവിടെ റീമേക്ക് മാറും.
rasam new latest malayalam movie mohanlal indrajith
rasam new latest malayalam movie mohanlal indrajith |
rasam new latest malayalam movie mohanlal indrajith |
rasam new latest malayalam movie mohanlal indrajith |
rasam new latest malayalam movie mohanlal indrajith |
rasam new latest malayalam movie mohanlal indrajith |
rasam new latest malayalam movie mohanlal indrajith |
rasam new latest malayalam movie mohanlal indrajith |
rasam new latest malayalam movie mohanlal indrajith |
rasam new latest malayalam movie mohanlal indrajith |
rasam new latest malayalam movie mohanlal indrajith |
rasam new latest malayalam movie mohanlal indrajith |
rasam new latest malayalam movie mohanlal indrajith |
rasam new latest malayalam movie mohanlal indrajith |
rasam new latest malayalam movie mohanlal indrajith |
rasam new latest malayalam movie mohanlal indrajith |
rasam new latest malayalam movie mohanlal indrajith |
rasam new latest malayalam movie mohanlal indrajith |
rasam new latest malayalam movie mohanlal indrajith |
Subscribe to:
Posts (Atom)