Sunday, March 31, 2013
Saturday, March 30, 2013
Saturday, March 2, 2013
അപകടം: മീര നന്ദന്‍ മുംബൈ പൊലീസില്‍ ഉണ്ടാവില്ല?
കന്നഡച്ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടി മീര നന്ദന് പരുക്കേറ്റു. സംവിധായകന്‍ ശ്രീ രമേഷിന്റെ ചിത്രമായ ക്രോര്‍പതിയുടെ മൈസൂരിലെ ലൊക്കേഷനില്‍ വച്ചാണ് അപകടമുണ്ടായത്. മീരയുടെ ഇടതുകൈയ്ക്കാണ് പരുക്കേറ്റിരിക്കുന്നത്.
പാട്ടുസീന്‍ ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിനിടെ താന്‍ വേഗത്തില്‍ നടന്നപ്പോഴാണ് കാല്‍വഴുതിവീണ് പരുക്കേറ്റതെന്ന് മീര പറയുന്നു. അപകടത്തെത്തുടര്‍ന്ന് മീരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ കൈയ്ക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് മീര അടുത്ത ദിവസം തന്നെ കൊച്ചിയിലേയ്ക്ക് പോയി.
കൊച്ചിയില്‍ വച്ച് ശസ്ത്രക്രിയ നടക്കുകയും ചൊവ്വാഴ്ചയോടെ മീര ആശുപത്രി വിടുകയും ചെയ്തു. അടുത്ത മൂന്നാഴ്ചത്തേയ്ക്ക് പൂര്‍ണവിശ്രമം വേണമെന്നാണത്രേ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മലയാളത്തില്‍ റോഷന്‍ ആന്‍്ഡ്രൂസിന്റെമുംബൈപൊലസ് ഉള്‍പ്പെടെയുള്ള ചിത്രത്തില്‍ മീര അഭിനയിക്കുന്നുണ്ട്. ഇപ്പോഴത്തെ ആരോഗ്യാവസ്ഥയില്‍ ഉടന്‍തന്നെ ഏതെങ്കിലും ചിത്രത്തിന്റെ സെറ്റില്‍ മീരയ്ക്ക് ജോയിന്‍ ചെയ്യാന്‍ കഴിഞ്ഞേയ്ക്കില്ല. മുംബൈ പൊലീസിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല അടുത്ത ഒന്നരമാസത്തിനുള്ളില്‍ ചിത്രീകരണം അവസാനിയ്ക്കുകയും ചെയ്യും. അതിനാല്‍ത്തന്നെ ഈ അവസ്ഥയില്‍ തനിയ്ക്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുമോയെന്നുതന്നെ അറിയില്ലെന്നാണ് മീര പറയുന്നത്.
കാറ്റും മഴയും എന്ന മറ്റൊരു ചിത്രത്തിലേയ്ക്കും മീര കരാറായിട്ടുണ്ട്, ഏപ്രില്‍ മാസത്തിലാണ് ഇതിന്റെ ചിത്രീകരണം ആരംഭിയ്ക്കുന്നത്.
ഷാരൂഖിനൊപ്പം ഐറ്റം ഡാന്‍സ്; പ്രിയാമണി ത്രില്ലില്‍
കുറച്ചുനാളായി ദേശീയ അവാര്‍ഡ് ജേതാവായ പ്രിയാമണി സിനിമകളില്‍ അത്ര സജീവമല്ല, ഇത് റോളുകള്‍ കിട്ടാഞ്ഞിട്ടല്ല മറിച്ച് കുറച്ചുകൂടി സീരിയസ് ആയി അഭിനയത്തെ കാണണമെന്നുള്ളതുകൊണ്ടാണ്. നല്ല റോളുകള്‍ മാത്രം തിരഞ്ഞെടുത്ത് സ്വീകരിച്ച് മുന്നോട്ടുപോയാല്‍ മതിയെന്നാണ് പ്രിയയുടെ തീരുമാനം. അതിനാല്‍ത്തന്നെ പല ഓഫറുകളും പ്രിയ നിരസിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പ്രിയസ്വീകരിച്ചിരിക്കുന്ന ഒരു ഓഫറിനെക്കുറിച്ച് കേട്ടപ്പോള്‍ ആളുകളെല്ലാം ചോദിക്കുകയാണ്, എന്തായി നല്ല റോളുകള്‍ മാത്രമേ സ്വീകരിക്കൂ എന്ന് പറഞ്ഞിട്ട് പ്രിയ എന്താണിപ്പോള്‍ ഇങ്ങനെ. കാര്യം മറ്റൊന്നുമല്ല, ബോളിവുഡ് ചിത്രമായ ചെന്നൈ എക്‌സ്പ്രസില്‍ ഐറ്റം ഡാന്‍സ് ചെയ്യാന്‍ സമ്മതിച്ചിരിക്കുകയാണ് പ്രിയ. ചിത്രത്തില്‍ ഷാരൂഖ് ഖാനാണ് നായകന്‍. പ്രിയാമണി ഇക്കാര്യം കേട്ട് ദേശീയ അവാര്‍ഡ് ജേതാവ് ഐറ്റം ഡാന്‍സ് ചെയ്യുകയോ എന്ന ഭാവത്തില്‍ നെറ്റി ചുളിക്കുന്നവരോട് പ്രിയയ്ക്ക് ഒന്നേ പറയാനുള്ളു ഷാരൂഖിനൊപ്പം അഭിനയിക്കാന്‍ വല്ലാത്ത മോഹമാണ്. അതേ ഷാരൂഖിനോടുള്ള ഇഷ്ടം തന്നെയാണ് ഈ ഐറ്റം സോങ് സ്വീകരിക്കാന്‍ പ്രിയയെ പ്രേരിപ്പിച്ചത്. നേരത്തേ രക്തചരിത്ര, രാവണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രിയ ബോളിവുഡില്‍ സാന്നിധ്യമറിയിച്ചതാണ്. പക്ഷേ അന്നൊന്നുമില്ലാത്ത ത്രില്ലിലാണ് ഇപ്പോള്‍ ഈ താരം. ഇനി പതിവായി പ്രിയയെ ബോളിവുഡില്‍ കാണാമെന്ന് പ്രതീക്ഷിക്കുന്നവരോടും പ്രിയയുടെ ഉത്തരം ഇല്ലെന്നാണ്. അവിടെയും വളരെ സൂക്ഷിച്ചുമാത്രമേ വേഷങ്ങള്‍ തിരഞ്ഞെടുക്കുകയുള്ളു, ഇതിപ്പോള്‍ ഷാരൂഖിനൊപ്പമായതുകൊണ്ട് ഒന്നും ആലിചിക്കുന്നില്ല- ഇതാണ് പ്രിയയുടെ ലൈന്‍. എന്നാല്‍ അവാര്‍ഡുകള്‍ വാരാന്‍പോന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കൂ എന്ന് പ്രിയയ്ക്ക് വാശിയൊന്നുമില്ല, തന്റെ ചിത്രമെന്ന പേരില്‍ക്കൂടി അത് അറിയപ്പെടണം, വെറുതേ നായികയായി വന്നിട്ടുപോകാന്‍ താരത്തിന് താല്‍പര്യമില്ല. ചിത്രത്തില്‍ ഐറ്റം നമ്പര്‍ ചെയ്യാനായി ഷാരൂഖ് ആദ്യം ക്ഷണിച്ചത് നയന്‍താരയെയായിരുന്നു. എന്നാല്‍ കരിയറില്‍ ഒരു രണ്ടാം വരവ് നടത്തുന്ന നയന്‍താര ആദ്യവട്ടത്തേതുപോലെ ബിക്കിനിയും ഐറ്റം ഡാന്‍സുമായി രണ്ടാം ഘട്ടത്തില്‍ പേരുദോഷമുണ്ടാക്കില്ലെന്ന നിലപാടിലായതിനാല്‍ ക്ഷണം നിരസിക്കുകയായിരുന്നു. ഈ അവസരമാണിപ്പോള്‍ പ്രിയാമണിയ്ക്കു വീണുകിട്ടിയിരിക്കുന്നത്.
Meera jasmine malayalam actress mini cooper
മീരാ ജാസ്മിന്‍ സാമ്പ്രദായികമായ വിവാഹത്തിനൊന്നും തയ്യാറാവാതെ മാന്‍ഡലിന്‍ കലാകാരനായ യു രാജേഷിനൊപ്പം ജീവിക്കുന്നത് കേരളത്തിലെ കൂതറകളായ സദാചാര പ്രേമികളെ പ്രകോപിപ്പിച്ചിരുന്നു. ബുദ്ധിയുള്ള നടിമാരെ അംഗീകരിക്കാതിരിക്കുന്നതില്‍ കുപ്രസിദ്ധിയുള്ള മലയാളികള്‍ മീരയ്ക്കെതിരെ വന്‍ ആരോപണങ്ങളാണ് അഴിച്ചുവിട്ടത്. ഫേസ്‍ബുക്ക് വഴി നടന്ന പ്രസ്തുത ആരോപണങ്ങളിലൊന്ന് സിനിമാ സെറ്റുകളില്‍ മീരാ ജാസ്മിന്‍ അഹങ്കാരത്തോടെ പെരുമാറുന്നു എന്നാണ്. എന്നാല്‍ ഇതിനെയൊന്നും കൂസാതെ സ്വന്തം വഴികളിലൂടെ തന്‍റേടത്തോടെ നടക്കുകയാണ് മീര.
Friday, March 1, 2013
Subscribe to:
Posts (Atom)